Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Washed Away

Kozhikode

മ​ഴ​യി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യി; 15ലേ​റെ കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

പു​ല്ലൂ​രാം​പാ​റ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പു​ല്ലൂ​രാം​പാ​റ​യി​ലെ കൊ​ട​ക്കാ​ട്ട്പാ​റ റോ​ഡി​ൽ ക​ലി​ങ്കി​നോ​ട് ചേ​ർ​ന്ന ഭാ​ഗം പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി. മ​ല​യി​ൽ​ത്തൊ​ടി ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്ത​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തോ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ക​യും ക​ല്ലും മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി ച​പ്പാ​ത്തി​ന്‍റെ പൈ​പ്പ് അ​ട​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​പ​ക​ടാ​വ​സ്ഥ രൂ​പ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വെ​ള്ളം റോ​ഡി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി അ​തി​ശ​ക്ത​മാ​യി പ​തി​ച്ച​തി​നാ​ൽ റോ​ഡി​ന്‍റെ വ​ലി​യ ഭാ​ഗം ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന യാ​ത്ര​യ്ക്കും വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​രു​ടെ സ​ഞ്ചാ​ര​ത്തി​നും ആ​ശ്ര​യ​മാ​യി​രു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. നി​ല​വി​ൽ തോ​ട്ടി​ലൂ​ടെ​യു​ള്ള ഇ​ടു​ങ്ങി​യ ന​ട​വ​ഴി മാ​ത്ര​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യം. രോ​ഗി​ക​ളെ​യും വ​യോ​ജ​ന​ങ്ങ​ളെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യെ​ങ്കി​ലും റോ​ഡ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സക്യാ​മ്പു​ക​ളി​ല്‍ 237 പേ​ര്‍

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ശേ​ഷി​ക്കു​ന്ന​ത് 237 പേ​ര്‍. ഒ​ന്പ​ത് ക്യാ​മ്പു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. 99 കു​ടും​ബ​ങ്ങ​ളി​ലെ 86 പു​രു​ഷ​ന്മാ​രും 112 സ്ത്രീ​ക​ളും 39 കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത് കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലാ​ണ്. ഇ​വി​ടെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി 30 കു​ടും​ബ​ങ്ങ​ളി​ലെ 92 പേ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 40 പു​രു​ഷ​ന്മാ​രും 45 സ്ത്രീ​ക​ളും ഏ​ഴ് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 56 പേ​രും വ​ട​ക​ര താ​ലൂ​ക്കി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 80 പേ​രും കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി ഒ​മ്പ​തു പേ​രും ക​ഴി​യു​ന്നു.

Latest News

Corehub Up